പതിനാലുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു
വെള്ളരിക്കുണ്ട്: പരപ്പ കാരാട്ട് കൂളിപ്പാറയിൽ അടുത്ത ബന്ധുവായ പതിനാല് കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി വിഷ്ണു (29) എന്ന യുവാവിനെ വെള്ളരിക്കുണ്ട് എസ്.ഐ ഹരികൃഷ്ണൻ അറസ്റ്റ് ചെയ്തു. പോലീസ് ട്രെയിനിങ് ലിസ്റ്റിൽ പേരുള്ള ആളാണ് വിഷ്ണു. കഴിഞ്ഞ ഡിസംബറിൽ ആണ് സംഭവം. ആരുമില്ലാത്ത സമയത്ത് വീട്ടിൽ കയറി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തി അത് മൊബൈലിൽ പകർത്തി മറ്റൊരു പെൺകുട്ടിക്ക് കാണിക്കുകയും ആ പെൺകുട്ടി പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയോട് ഈ കാര്യം പറയുകയും ചെയ്തിരുന്നു. അമ്മ വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.
No comments