Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി കോടോംബേളൂർ നമ്പ്യാർകൊച്ചിയിൽ നിർമ്മിച്ച നന്മ ഓയിൽ&ഫ്ലോർ മിൽ പ്രവർത്തനം ആരംഭിച്ചു


അടുക്കം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി RKlEDP മുഖാന്തിരം കോടോം ബേളൂർ പഞ്ചായത്തില ഒമ്പതാം വാർഡ് അട്ടക്കണ്ടം നമ്പ്യാർകൊച്ചിയിൽ നന്മ ഓയിൽ & ഫ്ലോർ മില്ലിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം ലക്ഷ്മി നിർവഹിച്ചു...

കോടോം ബേളൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ 

പരപ്പ ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രജനീകൃഷ്ണൻ, വാർഡ് മെമ്പർ ജഗന്നാഥ് എം വി, കോടോം ബേളൂർ സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ബിന്ദു സി ,ബ്ലോക്ക് ജോയിന്റ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീ ബിജു, ബ്ലോക്ക് ഇൻഡസ്ട്രിയൽ ഓഫീസർ ശ്രീ അഭിൻ മോഹൻ, കേരള ഗ്രാമീൺ ബാങ്ക് അടുക്കം ബ്രാഞ്ച് ബാങ്ക് മാനേജർ ശ്രീ സച്ചിൻ,

RKIEDP MEC ശ്രീമതി ലതിക,സിഡിഎസ് മെമ്പർ ശ്രീമതി ജാനകി, ഏഡിഎസ് സെക്രട്ടറി ശ്രീമതി ശശികല എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു...

നന്മ ഓയിൽ & ഫ്ലോർ മിൽ സെക്രട്ടറി സീന ബൈജു സ്വാഗതവും 

 പ്രസിഡന്റ് ശ്രീമതി സോഫി ജോർജ് നന്ദിയും പറഞ്ഞു.

No comments