Breaking News

വെസ്റ്റ് എളേരി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൗക്കോട് ആശുപത്രിക്ക് ജനറേറ്റർ സമർപ്പിച്ചു


കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൗക്കോട് എഫ് എച്ച് സി ആശുപത്രിക്കു ഏഴ് ലക്ഷം രൂപ മുടക്കി  നൽകിയ ജനറേറ്ററിന്റെ സ്വിച്ചു ഓൺ കർമ്മം  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ നിർവഹിച്ചു. മെമ്പർ എം വി ലിജിന അധ്യക്ഷയായി. ലാപ്ടോപ് , ഇൻവെർട്ടർ വിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ നിർവഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ കെ തങ്കച്ചൻ, മോളിക്കുട്ടി പോൾ, വാർഡ് മെമ്പർ എൻ മുഹമ്മദ് ശരീഫ്, പി ഉമർ മൗലവി, ഷാജി മൗക്കോട്, വി വി ഖാദർ, ഒ കെ ബാലൻ, കെ അബ്ദുൽ റഹ്‌മാൻ, മെഡിക്കൽ ഓഫീസർ ശ്രീ കുമാർ എന്നിവർ സംബന്ധിച്ചു.

No comments