Breaking News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: ചോയ്യംകോട് സ്വദേശിക്ക് 5 വർഷം കഠിനതടവും 50000 രൂപ പിഴയും

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്തെ ആദിവാസി പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ സംഭവത്തില്‍ യുവാവിന് 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. നീലേശ്വരം കിനാനൂര്‍ ചോയ്യംകോട്ടെ  വി.ജി.ബിജുവിനെയാണ്(48) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാനാണ് ശിക്ഷ വിധിച്ചത് 2017 ഫെബ്രുവരി 6 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിയാരം പോലീസ് പരിധിയിലെ ഒരു അനാഥാലയത്തില്‍ കഴിയുകയായിരുന്ന പെൺകുട്ടിക്ക് നേരെ ലൈഗീക അതിക്രമം നടത്തിയതിനാണ് കേസ്. അന്നത്തെ തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.വി.വേണുഗോപാലാണ് കേസന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.

പട്ടികവര്‍ഗ്ഗത്തില്‍ പെട്ട പെണ്‍കുട്ടിയായതിനാല്‍ ബിജുവിന്റെ പേരില്‍ എസ്.സി.എസ്.ടി നിയമപ്രകാരവും കേസെടുത്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.


No comments