സംസ്ഥാനസർക്കാരിന്റെ അന്യായമായനികുതി വർധനവിനെതിരെ ബളാൽപഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ചും ധർണയും സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : കെട്ടിട നികുതിയും, വീട്ടു നികുതിയും, വീട് നിർമാണ ത്തിനുള്ള പെർമിറ്റ് ഫീസും അടക്കം സംസ്ഥാന സർക്കാർ അന്യയമായി വർധിപ്പിചിട്ടുള്ളമുഴുവൻ നികുതി വർധനവും അടിയന്തിരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊണ്ട് ബളാൽപഞ്ചായത്ത് യുഡിഫ് കമ്മിറ്റിയുടെ നേതൃ ത്വത്തിൽ വമ്പിച്ച പ്രധിഷേധ മാർച്ചും ബളാൽപഞ്ചായത്ത് ഓഫീസിനുമുമ്പിൽ ധർണ സമരവും സംഘടിപ്പിച്ചു.കേരളത്തിലെ പാവപെട്ട ജനങ്ങളുടെമേൽ അമിതമായിചുമത്തിയ അധിക ഭാരനികുതി അടിയന്തിരമായി പിൻവലിക്കണമെന്ന് ധർണ സമരം ഉത്ഘാടനം ചെയ്ത കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റും ബളാൽഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റുമായ രാജു കട്ടക്കയംധർണ ഉത്ഘാടനം ചെയ്തുകൊണ്ട് ആവശ്യപ്പെട്ടു.മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എ സി എ ലത്തീഫ് അധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം പി ജോസഫ് സ്വാഗതം പറഞ്ഞു.കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി പ്രിൻസ് ജോസഫ് കെ എസ് യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മാധവൻ നായർ, ഇസ്ഹാഖ് കനകപ്പള്ളി, ടി അബ്ദുൽ ഖാദർ,ബ്ലോക്ക് മെമ്പർ രേഖ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി, മെമ്പർ മാരായ മോൻസി, ബിൻസി, അലക്സ്നേടിയകാല, ദേവസ്യ, ജോസ് ആഗസ്ത്യൻ,കോളിയർ മുഹമ്മദ് കുഞ്ഞി, എൽ കെ ഖാലിദ്, ഹനീഫ എൽ കെ, ഇ കെ അബ്ദുൽ റഹിമാൻമാലോം, മൊയ്‌ദു എൽ കെ, വനിതാ ലീഗ് നേതാക്കളായ താഹിറ ബഷീർ, സമീമ എൽ കെ, ആബിദ ടി എം, റഹ്മത്ത് എൽ കെ ബളാൽ,സീനത്ത് ബളാൽ, ബീഫാത്തിമ പ്ലാച്ചിക്കര അബ്രഹാം തേക്കുംകാട്ടിൽ നെൽസൺ ജോളി തോമസ് ഈഴപ്പറമ്പിൽ ജസ്റ്റിൻ മാലോം എന്നിവർ പ്രസംഗിച്ചു.
No comments