Breaking News

ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ എളേരി ഏരിയാ സമ്മേളനം വെള്ളരിക്കുണ്ടിൽ നടക്കും സംഘാടകസമിതി രൂപീകരിച്ചു

വെള്ളരിക്കുണ്ട് : ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ എളേരി ഏരിയാ സമ്മേളനം വെള്ളരിക്കുണ്ടിൽ നടക്കും സംഘാടകസമിതി രൂപീകരിച്ചു .ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു എളേരി ഏരിയ സമ്മേളനം മെയ്‌ ഏഴിന് വെള്ളരിക്കുണ്ട് കെ വി കുഞ്ഞികൃഷ്ണൻ നഗറിൽ  (വ്യാപാര ഭവനിൽ)  നടക്കും, ജില്ലാ സെക്രട്ടറി വി വി രമേശൻ ഉദ്ഘാടനം ചെയ്യും, സംഘാടകസമിതി രൂപീകരണയോഗം കർഷകസംഘം എളേരി ഏരിയ സെക്രട്ടറി ടി പി തമ്പാൻ ഉദ്ഘാടനം ചെയ്തു, കെ സി സാബു അധ്യക്ഷനായി, സണ്ണി മങ്കയം, സി ദാമോദരൻ,ടി ജെ വിൻസെന്റ്, പി വി തമ്പാൻ, പി കെ സുകുമാരൻ ടി എ ബാലകൃഷ്ണൻ, പി ആർ സുമേഷ്,  പി എസ് ശ്രീജേഷ്,  ടി എൻ ഗിരീഷ് എന്നിവർ സംസാരിച്ചു, എം എൻ രാജൻ സ്വാഗതവും എ അബ്ദുൽ ബഷീർ നന്ദിയും പറഞ്ഞു, ഭാരവാഹികൾ സണ്ണി മങ്കയം   ചെയർമാൻ,  പി ആർ സുമേഷ് വൈസ് ചെയർമാൻ, എം എൻ രാജൻ കൺവീനർ, ടി എൻ ഗിരീഷ് ജോയിൻ കൺവീനർ.

No comments