Breaking News

കാസർകോട് ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് 16-ന്


കാസർകോട് : ജില്ലാ ക്രിക്കറ്റ് ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് 16-ന് വിദ്യാനഗറിലെ നഗരസഭ സ്റ്റേഡിയത്തിൽ നടക്കും. 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെയും 15 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെയും തിരഞ്ഞെടുപ്പാണ് നടക്കുന്നത്. 01-09-2008-ന് ശേഷം ജനിച്ച ആൺകുട്ടികൾക്കും 01-09-2007 ന് ശേഷം ജനിച്ച പെൺകുട്ടികൾക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന അസൽ ജനനസർട്ടിഫിക്കറ്റും ക്രിക്കറ്റ് കിറ്റും വൈറ്റ്സുമായി രാവിലെ ഒൻപതിന് മുനിസിപ്പൽ സ്റ്റേഡിയത്തിലെത്തണം. ഫോൺ: 9605032227, 9778179601.

No comments