Breaking News

പുലയനടുക്കം സുബ്രമണ്യം കോവിൽ പുന:പ്രതിഷ്ഠ നവീകരണ കലശ മഹോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ ആഘോഷകമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്തു


കോളംകുളം :പുലയനടുക്കം സുബ്രമണ്യം കോവിൽ പുനപ്രതിഷ്ഠ നവികരണ കലശ മഹോത്സവത്തിന്റെ ഭാഗമായി സംഘടക സമിതി തയ്യാറാക്കിയ  ആഘോഷ കമിറ്റി ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ ഉൽഘടനം ചെയ്തു. പരുപാടിയിൽ കോളംകുളം -മയ്യങ്ങാനം -കോയിത്തട്ട റോഡ് ടാർ ചെയ്ത്  ഗതാഗത യോഗ്യമാക്കാനുള്ള നിവേദനവും ക്ഷേത്രകമ്മിറ്റി  ജില്ല പഞ്ചായത്ത് പ്രസിഡന്റ്നു കൈമാറി.മുഴുവനായും പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കി ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് മനോഹരമായ ഓഫീസ് ദിവസങ്ങൾ എടുത്ത് നിർമിച്ചത്.പരുപാടിയിൽ ആഘോഷ കമിറ്റി ചെയർമാൻ പി ടി ലാലു അധ്യക്ഷ പദവി അലങ്കരിച്ചു. പബ്ലിസിറ്റി ചെയർമാൻ ഹരീഷ് കുമാർ കുമ്പളപ്പള്ളി സ്വാഗതവും ആഘോഷ കമ്മിറ്റി കൺവീനർ  സി വി ഭാവനനും ക്ഷേത്ര പൂജാരി ഒലക്കര കൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പബ്ലിസിറ്റി കൺവീനർ സന്തോഷ്‌ വി പരുപാടികൾക്ക് നന്ദി അറിയിച്ചു.

No comments