Breaking News

മൗക്കോട് ഐ സി ഡി പി ഓഫീസിൽ പിൻവാതിൽ നിയമനം , നിയമനം തടഞ്ഞു വാർഡ്‌ മെമ്പർമാർ


കുന്നുംകൈ: ഐ സി ഡി പി സബ്‌ സെന്ററില്‍ സ്വീപ്പര്‍ തസ്തികയിലേക്ക് നടന്ന പിന്‍ വാതില്‍ നിയമനം വാർഡ് മെമ്പർമാരുടെ  നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. വെസ്റ്റ് എളേരി പഞ്ചായത്തിലെ മൗക്കോട് പ്രവർത്തിക്കുന്ന ഐ സി ഡി പി സബ് സെന്ററിൽ കഴിഞ്ഞ ദിവസം നടന്ന സ്വീപ്പർ തസ്തികയിലേക്ക് നടന്ന നിയമനമാണ്  ഒരു രാക്ഷ്ട്രീയ പാർട്ടിയിൽപ്പെട്ട ആളുകൾക്ക് മാത്രം നൽകുന്നു എന്ന് ആരോപിച്ചു തടഞ്ഞത്.നിയമന ഇന്റർവ്യൂ ഉണ്ടെന്ന അറിഞ്ഞു എത്തിയ  വാർഡ് മെമ്പർമാരായ എം വി ലിജിനെ പി റൈഹാനത്ത് എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ തടഞ്ഞത്. തുടർന്ന് അധികൃതരുമായി ചർച്ച നടത്തി സബ് സെന്റർ താൽക്കാലികമായി അടച്ചുപൂട്ടി. കുടുംബശ്രീ മുഖേനയാണ് സാധാരണ ഇവിടെ നിയമനം നടക്കാറുള്ളത്. എന്നാൽ ഇത് അട്ടിമറിച്ചു ഒരു രാക്ഷ്ട്രീയ പാർട്ടിക്ക് മാത്രം നിയമനം നൽകുന്നതിനയാണ് നാട്ടുകാർ  ചോദ്യം ചെയ്തത്. തുടർന്ന് വെസ്റ്റ് എളേരി പഞ്ചായത്ത് സെക്രട്ടറി കുടുംബശ്രീ ജില്ലാകോർഡിനേറ്റർ എന്നിവർക്ക്  നാട്ടുകാർ പരാതി നൽകി. പ്രദേശത്തുള്ള കുടുംബശ്രീ അംഗങ്ങൾക്ക് നിയമനം നൽകാതെ രാക്ഷ്ട്രീയം നോക്കി നിയമനം നൽകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അത്തരത്തിൽ നിയമനം നൽകിയാൽ ശക്തിയായി ചെറുക്കുമെന്നും വാർഡ് മെമ്പർമാർ പറഞ്ഞു.


No comments