Breaking News

കിണറിൽവീണ് തുടയെല്ല് പൊട്ടിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു


കൊളത്തൂർ : കിണറിൽവീണ് തുടയെല്ല് പൊട്ടിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷിച്ചു.
കൊളത്തൂർ കരയ്ക്കടുക്കത്ത് ഗിരീഷാണ് വീട്ടുപരിസരത്തെ കിണർ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ കൈവഴുതി താഴേക്കുവീണത്. കിണറിന് ഏകദേശം 35 അടിയിലേറെ താഴ്ച ഉണ്ടായിരുന്നു.
കുറ്റിക്കോൽ അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസറായ കെ കൃഷ്ണരാജ് കിണറിലിറങ്ങി യുവാവിനെ രക്ഷപ്പെടുത്തി.
രക്ഷാപ്രവർത്തനത്തിൽ കുറ്റിക്കോൽ നിലയത്തിലെ സീനിയർ ഫയർ റെസ്‌ക്യു ഓഫീസർ കെ രാമചന്ദ്രൻ, എം നന്ദകുമാർ, എൻ കെ ദേവദത്ത്, പി പ്രേംകുമാർ, പി കൃഷ്ണൻ, പി ദാമോദരൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വമേകി.



No comments