Breaking News

കുടിവെള്ളപ്രശ്‍നം ; എകെഎസ് എളേരി ഏരിയ കമ്മിറ്റി വെസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി


ഭീമനടി : മുങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികൾ പ്രവർത്തനസജ്ജമാക്കുക, സമയബന്ധിതമായി കുടിവെള്ള വിതരണം നടത്തുക എന്നീ ആവശ്യങ്ങൾ ഉപയോഗിച്ച് എകെഎസ് എളേരി ഏരിയ കമ്മിറ്റി വെസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് സി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. എ വി രാജേഷ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ടി കെ സുകുമാരൻ, ടി കെ ചന്ദ്രമ, കെ അപ്പുക്കുട്ടൻ, എൻ ടി ബിജു എന്നിവർ സംസാരിച്ചു. പാട്ടത്തിൽ രാഘവൻ സ്വാഗതവും രാജേഷ് മണിയറ നന്ദിയും പറഞ്ഞു.

No comments