Breaking News

മുന്നാംമൈലിൽ ഓട്ടോറിക്ഷ ടിപ്പറിലിടിച്ച് മൂന്നുപേർക്ക് പരിക്ക്


അമ്പലത്തറ: കാഞ്ഞങ്ങാട്-മാവുങ്കാൽ സംസ്ഥാനപാതയിൽ മുന്നാംമൈൽ സദ്ഗുരു സ്ക്കൂളിന് സമീപം ഓട്ടോറിക്ഷ ടിപ്പർ ലോറിയിൽ ഇടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. ബേളൂർ പറക്കളായിയിലെ താഴത്തുവീട്ടിൽ നാരായണന്റെ മകൻ കെ.രാഗേഷ് (24),പറക്കളായി മൊട്ടത്തടി താഴത്തുവീട്ടിൽ രാജന്റെ ഭാര്യ കെ.മാധവി (44), പറക്കളായിയിലെ മാക്കം (70) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ ഓട്ടോയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. കഴിഞ്ഞദിവസം രാവിലെ മൂന്നാംമൈൽഭാഗത്തുനിന്നും കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന കെ.എൽ.60.ബി 2450 നമ്പർ ഓട്ടോറിക്ഷ എതിരെ വരികയായിരുന്ന കെ.എൽ.29 എഫ്-3091 നമ്പർ ടിപ്പർ ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

No comments