കരിവെള്ളൂരിലെ കവർച്ച: സ്വർണ്ണം കാഞ്ഞങ്ങാട് കണ്ടെത്തി
പയ്യന്നൂർ: കരിവെള്ളൂർ പെരളം വട്ടപ്പൊയിലിലെ പ്രവാസിയായ ടി.പി.ശ്രീകാന്തിന്റെ വീട്ടിൽ നിന്നും കവർച്ച നടത്തിയ സ്വർണ്ണാഭരണങ്ങളിൽ ചിലത് കാഞ്ഞങ്ങാട്ടെ ജല്ലറിയിൽ നിന്നും കണ്ടെത്തി. കേസിൽ അറസ്റ്റിലായ പ്രതി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്തെ ഗാർഡൻവളപ്പിൽ പി.എച്ച്. ആസിഫുമായി (23) തെളിവെടുപ്പുനടത്തിയപ്പോഴാണ് സ്വർണ്ണത്തിന്റെ ഒരുഭാഗം കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിൽ നിന്നും കണ്ടത്തിയത്.
കൂടുതൽ ആഭരണങ്ങളും കണ്ണൂരിലെ ജ്വല്ലറികളിലാണ് വിൽപ്പന നടത്തിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ശ്രീകാന്തിന്റെ വീട്ടിൽ കവർച്ച നടത്തിയത്.
പയ്യന്നൂർ ഡി വൈ എസ് പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് ആസിഫിനെ അറസ്റ്റുചെയ്തത്
No comments