Breaking News

പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുചക്രവാഹനം വിതരണം ചെയ്തു


പരപ്പ : പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിലെ ഭിന്നശേഷികാർക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി വാഹനം കൈമാറി. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  പി. വി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രജനി കൃഷ്ണൻ, ജോസ് കുത്തിയതോട്ടിൽ ,എം. വിജയകുമാർ എന്നിവർ സംസാരിച്ചു. പട്ടിക ജാതി വികസനഓഫീസർ  സുകന്യ സ്വാഗതവും  ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ. ജി. ബിജുകുമാർ നന്ദിയും പറഞ്ഞു

No comments