Breaking News

സ്മാർട്ട് ''റാണിപുരം " റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് വികസനം അവസാനഘട്ടത്തിൽ



രാജപുരം : റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് വികസനം അവസാനഘട്ടത്തിൽ. പനത്തടി ടൗണിൽനിന്നും 9.5 കിലോമീറ്റർ റോഡ് മെക്കാഡം ടാർ ചെയ്ത് വികസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ കിഫ്ബിയിൽനിന്ന് ഒരുകോടിയാണ് അനുവദിച്ചത്. റോഡ് വികസനം പൂർത്തിയാകുന്നതോടെ ഉകേരളത്തിലെ ഊട്ടി എന്ന് അറിയപ്പെടുന്ന റാണിപുരത്തേക്ക് സഞ്ചാരികളുടെ തിരക്കേറും. റോഡിന് വീതി കൂട്ടിയാണ് നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നത്.
ആവശ്യമായ സ്ഥലത്ത് എല്ലാം ഓവുചാലും, പ്രൊട്ടക്ഷൻ വാൽവും നിർമ്മിച്ചുള്ള പ്രവൃത്തിയാണ് അതിവേഗത്തിൽ നടക്കുന്നത്.
മെക്കാഡം ടാറിങ് അവസാനഘട്ടത്തിലാണ്. ഇതോടെപ്പം ടൂറിസ്റ്റ് കോട്ടേഴ്‌സിനോട് അനുബന്ധിച്ചു മെക്കാഡം ടാറിങിന് പുറമെ കോൺക്രീറ്റ് കൂടി ചെയ്യുന്നുണ്ട്. റോഡ് പണി പൂർത്തിയാകുന്നതോടെ കൂടുതൽ ബസുകൾ റാണിപുരത്തേക്ക് സർവീസ് ആരംഭിച്ചാൽ സഞ്ചാരികൾക്ക് അത് ഏറെ സഹായമാവും.


No comments