Breaking News

ഡൽഹിയിൽ നടക്കുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലിക്ക് ഐക്യദാർഡ്യം; കൊന്നക്കാട് പന്തം കൊളുത്തി പ്രകടനം നടത്തി


കൊന്നക്കാട്: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ കർഷക ദ്രോഹനയങ്ങൾക്കെതിരെ ഇന്ന് (ഏപ്രിൽ 5) ഡൽഹിയിൽ നടക്കുന്ന പാർലമെന്റ് മാർച്ച്‌ മസ്ദൂർ കിസാൻ സംഘർഷ് റാലിക്കു ഐക്യദാർഡ്യം പ്രഖ്യാപിച്ചു സംയുക്ത  കർഷക സംഘടനകളും, തൊഴിലാളി സംഘടനകളും ചേർന്ന് കൊന്നക്കാട് പന്തം കൊളുത്തി ഐക്യദാർഢ്യ പ്രകടനം നടത്തി.

കർഷക സംഘം എളേരി ഏരിയ സെക്രട്ടറി ടി.പി തമ്പാൻ ഉത്ഘാടനം ചെയ്ത് സംസാരിച്ചു , ശ്രീജിത്ത്‌ കൊന്നക്കാട് സ്വാഗതവും, കർഷക സംഘം വില്ലേജ് പ്രസിഡന്റ് അരൂപ് പുല്ലോടി അധ്യക്ഷനുമായി, കർഷകസംഘം  വില്ലേജ് സെക്രട്ടറി രാമകൃഷ്ണൻ, ബോണി പുല്ലാട്ട്, രാജൻ ഒട്ടേമാളം, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു

No comments