Breaking News

ഈസ്റ്റ് എളേരി പഞ്ചായത്ത്‌ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അട്ടിമറി വിപ്പ് ലംഘിച്ച മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടു


ചിറ്റാരിക്കാൽ :പാർട്ടി വിപ്പ് ലംഘിച്ച് വിമത സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത മണ്ഡലം കമ്മിറ്റി കാസർകോട് ഡി സി സി പിരിച്ചുവിട്ടു. മുൻ ഡി ഡി എഫ് നേതാവ് ജെയിംസ് പന്തമാക്കൻ പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഒഴിവിൽ ഇന്നലെ നടന്ന ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് അട്ടിമറിയുണ്ടായത്. സംഭവത്തെ തുടർന്ന് ജെയിംസ് പന്തമാക്കൻ ഇന്നലെ വൈകുന്നേരം കാസർകോട് പ്രസ് ക്ലബിൽ വാർത്ത സമ്മേളനം വിളിച്ചിരുന്നുവെങ്കിലും മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ഇടപെടലുകളെ തുടർന്ന് വാർത്ത സമ്മേളനം റദ്ദാക്കുകയായിരുന്നു. ഡി സി സി നേതൃത്വത്തിന്റെ പിടിപ്പുകേട് കൊണ്ടാണ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതർ ജയിക്കാൻ ഇടയായതെന്ന് ആരോപണമുണ്ട്. അതിനിടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ (ഐ )പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥി വിനീത് ടി ജോസഫിനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ലാ കോൺഗ്രസ്‌ കമിറ്റി പ്രസിഡന്റ് നൽകിയ വിപ്പ് ലംഘിച്ച്  സി.പി.എമ്മിനെ കൂടെ കൂട്ടി പാർട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയതിന്റെ പേരിൽ ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയെ ഡി സി സി നേതൃത്വം  പിരിച്ചുവിട്ടു, ഇതുമായി ബന്ധപ്പെട്ട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മറ്റു നേതാക്കൾക്കെതിരെയും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ ചുമതല  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്  തോമസ് മാത്യുവിന് നൽകിയതായും ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ അറിയിച്ചു.

No comments