Breaking News

വെള്ളരിക്കുണ്ട് ബിവറേജിൽ തീപിടുത്തം ഫയർഫോഴ്സ് എത്തി തീയണച്ചു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ബിവറേജിൽ തീപിടുത്തം . പുലർച്ചെ മൂന്നുമണിക്കാണ് തീ പിടുത്തം ഉണ്ടായത്. പെരിങ്ങോത്ത് നിന്നും ഫയർ ഫോഴ്സ് എത്തി തീയണച്ചു. നാശനഷ്ടങ്ങളുടെ കണക്ക് വെളിവായിട്ടില്ല .മുന്പും ബിവറേജിൽ തീ പിടിച്ചിരുന്നു. ഇടക്കിടെ ഉണ്ടാവുന്ന തീപിടുത്തം ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് .കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി മാർച്ച് -ഏപ്രിൽ മാസങ്ങളിൽ ഈ മദ്യശാലയ്ക്ക് തീ പിടിക്കാറുണ്ട് 





No comments