Breaking News

കോടോം ബേളൂർ പാറക്കല്ല് അങ്കൺവാടിക്ക് പുതിയതായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു മെൻസ്റ്ററൽ കപ്പ് ബോധവൽക്കരണവും നടത്തി


കോടോം ബേളൂർ പഞ്ചായത്ത്‌ എട്ടാം വാർഡിൽ പാറക്കല്ല് അങ്കൺവാടിക്ക് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉത്ഘാടനവും പ്രഥമ സമ്പൂർണ ആർത്തവ കപ്പ് അവബോധ പഞ്ചായത്ത്‌ പ്രഖ്യാപനവും പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. ലക്ഷ്മി ഉത്ഘാടനം ചെയ്തു. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി പി. ശ്രീജ അധ്യക്ഷത വഹിച്ചു. മെൻസ്റ്റർ കപ്പ് അവബോധം സംബന്ധിച്ചു മെഡിക്കൽ ഓഫീസർ ഫാത്തിമ കെ. പി വിശദീകരിച്ചു.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. ദാമോധരൻ, ബ്ലോക്ക് പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ. എൻ.എസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഗോപാലകൃഷ്ണൻ, വാർഡ് കൺവീനർ എ. അരവിന്ദൻ,വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൌൺസിൽ ജോയിൻ സെക്രട്ടറി ബി. കെ. സുരേഷ്,രാമചന്ദ്രൻ മാഷ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. വാർഡ് മെമ്പർ പി. ഗോപി സ്വാഗതം പറഞ്ഞു. അംഗൻവാടി വർക്കർ ശ്രീമതി, രാധ സി നന്ദി പറഞ്ഞു.

No comments