Breaking News

"ശുചിത്വം സുന്ദരം എന്റെ കോടോം ബേളൂർ" പഞ്ചായത്ത്തല ജനകീയ ക്യാമ്പയിന് ഒടയഞ്ചാലിൽ തുടക്കം


ഒടയഞ്ചാൽ: "മാലിന്യ മുക്ത കേരളം" ''ശുചിത്വം സുന്ദരം എന്റെ കോടോം ബേളൂർ " എന്ന സന്ദേശമുയർത്തി ജനകീയ ക്യാമ്പയിന് കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ ഇന്ന് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശ്രീജ പി ഒടയംചാൽ ടൌണിൽ വെച്ച് ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു. 19 വാർഡുകളിലെയും പ്രധാന ടൌണുകളിൽ വാർഡ് മെമ്പർമാരുടെ നേതൃത്തിൽ ശുചീകരണ ക്യാമ്പയിന് തുടക്കം കുറിച്ചു. 

ഹരിതകർമ്മ സേനാ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാവർക്കർമാർ, വ്യാപാരി വ്യവസായികൾ, ഓട്ടോറിക്ഷാ പ്രവർത്തകർ, നാട്ടുകാർ, സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങി ഒരു കൂട്ടായ്മയുടെ സഹകരണത്തോടെ കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന ടൗണുകളായ ഒടയഞ്ചാൽ, അട്ടേങ്ങാനം, ഏഴാംമൈൽ, ചുള്ളിക്കര, ഒടയംചാൽ, ഉദയപുരം, സർക്കാരി, ബാനം, കാലിച്ചാനടുക്കം , എണ്ണപ്പാറ, അയ്യങ്കാവ് എന്നിവിടങ്ങളിലും പാതയോരങ്ങളിലും ശുചീകരണം നടത്തി.

No comments