ബാലസംഘം എളേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വേനൽതുമ്പി കലാജാഥക്ക് വെള്ളരിക്കുണ്ടിൽ സ്വീകരണം നൽകി
വെള്ളരിക്കുണ്ട് : ബാലസംഘം എളേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വേനൽതുമ്പി കലാജാഥക്ക് വെള്ളരിക്കുണ്ടിൽ സ്വീകരണം നൽകി. സംഘാടക സമിതി ചെയർമാൻ സണ്ണി മങ്കയം സ്വാഗതം പറഞ്ഞു. കുട്ടികൾ വിവിധതരം കലാപരിപാടികൾ അവതരിപ്പിച്ചു. ജാഥ ലീഡർ കെ ബി ആനന്ദ്, ഡെപ്യൂട്ടി ലീഡർ ശിശിര ചന്ദ്രൻ, ജാഥാ മാനേജർ എൻ വി ശിവദാസ്, ഡെപ്യൂട്ടി മാനേജർ വി ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. മെയ് 6 ന് എളേരിതട്ടിൽ നിന്നും ആരംഭിച്ച കലാജാഥ മെയ് 12 ന് ബെഡൂരിൽ സമാപിക്കും .
No comments