Breaking News

'ഒരു വീട് ഒരു കാർഷിക യന്ത്രം' ചായ്യോത്ത് 'മാ കെയർ സെന്റർ' മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു


ചായ്യോം: ചായ്യോത്ത് കുടുംബശ്രീ രജത ജൂബിലി വര്‍ഷത്തില്‍ സംയോജന സാധ്യത പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്ന നൂതന പദ്ധതി മാ കെയര്‍ സെന്റര്‍, ഒരു വീട് ഒരു കാര്‍ഷിക യന്ത്രം, കെശ്രീ ബ്രാന്റ് ചായ്യോത്ത് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. കുടുംബശ്രീയും ജില്ലാ പഞ്ചായത്തുമാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ വിശദീകരണം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി.എച്ച്.ഇക്ബാലും മാകെയര്‍ സെന്റര്‍ സംരംഭകര്‍ക്കുള്ള സബ്ബ്‌സിഡി വിതരണം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മിയും കെശ്രീ ബ്രാന്റ് ഉത്പന്നം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരും നിര്‍വ്വഹിച്ചു. കെ.ശകുന്തള സി.വി.പ്രമീള, ടി.പി.ശാന്ത, കെ.വി.ഷൈജമ്മ ബെന്നി, പി.അജിത് കുമാര്‍, പി.ധന്യ, ആര്‍.സി.രജനി ദേവി, കെ.ഉഷാ രാജു, റീത്ത, മുഹമ്മദ് അഷറഫ്, ഷീബ, പാറക്കോല്‍ രാജന്‍, കുര്യാക്കോസ് പ്ലാപ്പറമ്പന്‍, പി.ടി. നന്ദകുമാര്‍, രാഘവന്‍ കൂലേരി എന്നിവര്‍ സംസാരിച്ചു. കിനാനൂര്‍ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി സ്വാഗതവും ചായ്യോം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് സി.ബിജു നന്ദിയും പറഞ്ഞു. ജില്ലയിലെ കുടുംബശ്രീ സ്ഥാപക നേതാക്കളായ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി എന്നിവരെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.

No comments