Breaking News

കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു


വള്ളിക്കടവ് :മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തി രണ്ടാം രക്തസാക്ഷിത്വ വാർഷികത്തിൽ കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കെ എസ് എസ് പി എ സംസ്ഥാന കൗൺസിൽ അംഗം ടി കെ എവുജിൻ ആദ്യക്ഷത വഹിച്ചു. രാജ്യത്തെ യുവാക്കളെ സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ച നേതാവ് ആയിരുന്നു രാജീവ് ഗാന്ധി എന്ന് ടി കെ എവുജിൻ പറഞ്ഞു.രാജീവ് ഗാന്ധി കമ്പ്യൂട്ടർ വിപ്ലവത്തിന് തുടക്കം കുറിച്ച് ഇന്റർനെറ്റ്‌ വിപ്ലവം സൃഷ്ടിച്ച രാജീവ് ഗാന്ധിയെ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടി ചേർത്തു. കെ പി സി മൈനൊരിറ്റി ഡിപ്പാർട്ട് മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ, ജോമോൻ പിണക്കാട്ട് പറമ്പിൽ, ജോസഫ് പന്തലാടി, ശ്രീജിത്ത്‌ കൊന്നക്കാട്, ജോർജ് പുളിന്തറ എന്നിവർ സംസാരിച്ചു.സേവാദൾ സംസ്ഥാന സെക്രട്ടറി സ്‌കറിയ കാഞ്ഞമല നന്ദി പറഞ്ഞു.

No comments