Breaking News

പുറത്ത് വിട്ടത് പുതിയ സിനിമയുടെ പ്രമോഷൻ വീഡിയോ രാജേഷ് മാധവൻ്റെ വിവാഹമെന്ന് തെറ്റിദ്ധരിച്ച് സോഷ്യൽ മീഡിയയും മാധ്യമങ്ങളും


കാഞ്ഞങ്ങാട്: ന്നാ താൻ കേസ് കൊട് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പ്രമോഷൻ വീഡിയോ കണ്ട് നടൻ രാജേഷ് മാധവൻ്റെ വിവാഹത്തിൻ്റെ സേവ് ദ ഡേറ്റ് വീഡിയോ ആണെന്ന് തെറ്റിദ്ധരിച്ച് ഏതാനും മാധ്യമങ്ങളും സോഷ്യൽ മീഡിയയും. രമേശൻകാവുന്താഴവും സുമലത ടീച്ചറും ജീവതത്തിലും ഒന്നിക്കുന്നു, 29 ന് വിവാഹം എന്ന തലക്കെട്ടോടെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. 

ന്നാ താൻ കേസ് കൊട് സിനിമയിലെ കഥാപാത്രങ്ങളായ സുരേഷ് കാവുന്താഴം, സുമലത ടീച്ചർ എന്നിവരുടെ കഥ വികസിപ്പിച്ചാണ് പുതിയ ചിത്രം എന്നാണ് സൂചന. സുമലത ടീച്ചറായി വേഷമിട്ട ചിത്രാ നായരാണ് പുതിയ ചിത്രത്തിലും നായിക. അലോഷി പാടിയ ഗാനരംഗം ഇതിനോടകം ഹിറ്റായി കഴിഞ്ഞു. 29 ന് ചിത്രീകരണം ആരംഭിക്കുന്നതായാണ് വിവരം.

No comments