Breaking News

കെട്ടിട നിർമ്മാണത്തിനിടെ മരണപ്പെട്ട ചോയ്യങ്കോട് കൂവാറ്റിയിലെ സി.മധുവിൻ്റെ കുടുംബ സഹായ ഫണ്ട് കൈമാറി


ചോയ്യങ്കോട്: കെട്ടിട നിർമ്മാണത്തിലേർപ്പെടവെ അപകടത്തിൽ മരണപ്പെട്ട സി പി ഐ (എം) കുവാറ്റി ബ്രാഞ്ച് സെക്രട്ടറി സി. മധുവിന്റെ കുടുംബത്തെ സഹായിക്കാൻ സി പി ഐ (എം) കിനാനൂർ ലോക്കൽ ക്കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സഹായക്കമ്മറ്റി സ്വരൂപിച്ച ഫണ്ട് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ കൈമാറി ഭാര്യ സജിനയും കുട്ടികളും ചേർന്ന് തുക ഏറ്റുവാങ്ങി. ഷൈജമ്മ ബെന്നി അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയേറ്റംഗം വി.കെ.രാജൻ,ഏരിയാ സെക്രട്ടറി എം.രാജൻ, പാറക്കോൽ രാജൻ, കെ. കുമാരൻ, എൻ.വി. സുകുമാരൻ,ഏ.ആർ രാജു, യുക്തിവാദി സംഘം ജില്ലാ സെക്രട്ടറി കെ.വി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കുടുംബ സഹായക്കമ്മറ്റി കൺവീനർ എം.സുരേന്ദ്രൻ സ്വാഗതവും ഏ.വി. അനിൽ കുമാർ നന്ദിയും പറഞ്ഞു

No comments