Breaking News

ലാബ് ടെക്നീഷ്യയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി ബന്തടുക്ക സ്വദേശിനി എ ബി ദിവ്യ (21) ആണ് മരിച്ചത്


ബന്തടുക്ക: ലാബ് ടെക്നീഷ്യയായ യുവതിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക അണ്ണപ്പാടി ചാമക്കൊച്ചിയിലെ പരേതനായ ബുദ്ധ നായിക് ലീല ദമ്പതികളുടെ മകൾ എ ബി ദിവ്യ (21) ആണ് മരിച്ചത്. ബന്തടുക്കയിൽ ലാബ് ടെക്നീഷ്യയായി ജോലി ചെയ്ത് വരികയായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്കാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ബിന്ദു, ഭവ്യ എന്നിവർ ദിവ്യയുടെ സഹോദരങ്ങളാണ്.


No comments