പാമത്തട്ട് ക്വാറിക്ക് അനുമതി നൽകിയ ബളാൽ പഞ്ചായത്ത് ഭരണസമിതിയുടെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് സി പി ഐ (എം) മാലോം ലോക്കൽ കമ്മറ്റി
വെള്ളരിക്കുണ്ട്: ക്വാറി മേഖലയിലെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട ബളാൽ പഞ്ചായത്ത് ഭരണസമിതി രാഷ്ട്രീയ ലാഭത്തിനു വേണ്ടി ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്, ഇത് അംഗീകരിക്കാൽ പറ്റുന്നതല്ലെന്ന് സി പി ഐ (എം) മാലോം ലോക്കൽ കമ്മിറ്റി പ്രസ്താവിച്ചു. അനധികൃതമായി ലൈസൻസ് സമ്പാദിച്ച് പാമത്തട്ടിൽ നിയമ വിരുദ്ധമായി ക്വാറി പ്രവർത്തിപ്പിക്കാനാണ് ക്വാറി മാഫിയ ശ്രമിക്കുന്നതെങ്കിൽ ക്വാറിവിരുദ്ധ സമിതിക്ക് ശക്തമായ പിന്തുണ നൽകി മുന്നോട്ട് പോകുമെന്ന് ലോക്കൽ സെക്രട്ടറി കെ.ദിനേശൻ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി
No comments