ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് കേരള (C A K)യുടെ കാസറഗോഡ് ജില്ലാസമ്മേളനവും, മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥന സംഗമവും പനത്തടിയിൽ നടന്നു
രാജപുരം : വിവിധ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് കേരള (C A K)യുടെ കാസറഗോഡ് ജില്ലാസമ്മേളനവും, മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥന സംഗമവും പനത്തടി മാറാനാഥാ ചർച്ച് ഹാളിൽ വച്ച് വൈസ് പ്രസിഡന്റ് പാസ്റ്റർ സുനിൽ കുഞ്ഞുമോന്റെ അധ്യക്ഷതയിൽ, പാസ്റ്റർ റോയ് വി എം ന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു, ഗാനശുശ്രുഷ പാസ്റ്റർ രാജി സാമൂവൽ നിർവഹിച്ചു. സ്വാഗതം പാസ്റ്റർ ജ്ഞാനദാസ് പറഞ്ഞു. പ്രസിഡന്റ് പാസ്റ്റർ സന്തോഷ് മാത്യു സമ്മേളനം ഉത്ഘാടനം ചെയ്തു. സെക്രട്ടറി പാസ്റ്റർ ജയ്‌മോൻ ലൂക്കോസ് വിഷയാവതരണം നടത്തുകയും, ജോയിന്റ് സെക്രട്ടറി ദേവസ്യ വർക്കി മണിപ്പൂർ വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിസംഗതയിൽ പ്രതിഷേധിക്കുകയും, വേഗത്തിൽ ആ പ്രശ്നങ്ങൾ പരിഹരിക്കുവാനും, അവിടെയുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണമെന്നും, വീടും കൃഷിയും, സ്ഥാപനങ്ങളും നഷ്ടപെട്ടവർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം അവതരിപ്പിച്ചു. മണിപ്പൂർ ജനതയ്ക്കായുള്ള പ്രാർത്ഥന ട്രെഷറർ പാസ്റ്റർ വി ജി ബേബി നിർവഹിച്ചു, തുടർന്ന് വിവിധ സഭകളെ പ്രതിനിധീകരിച്ചു കൊണ്ട് പാസ്റ്റർമാരായ പ്രമോദ്, ബിനോയ്,ജോബി സി ജെ , അഖില സന്തോഷ് എന്നിവർ ആശംസകൾ അറിയിച്ചു. ഈ സമ്മേളനത്തിൽ വച്ച് 51 വയസ്സിനിടയിൽ 127 പ്രാവശ്യം രക്തം ദാനം ചെയ്ത അരീക്കോടെൻ ബഷീറിനെ ആദരിക്കുകയും, രക്തം ദാനം ചെയ്യേണ്ടത്തിന്റെ ആവശ്യകതയും, ആർക്കൊക്കെ രക്തദാനം നടത്താം എന്നുള്ള കാര്യങ്ങൾ മറുപടി പ്രസംഗത്തിൽ അദ്ദേഹം വിശദീകരിച്ചു. ബ്രദർ വിൻസെന്റ് നന്ദി അറിയിക്കുകയും ചെയ്തു.
No comments