Breaking News

കഞ്ചാവുമായി യുവാവ് നീലേശ്വരം പോലീസിന്റെ പിടിയിൽ

നീലേശ്വരം : 1.19 കിലോ ഗ്രാം കഞ്ചാവുമായി കാഞ്ഞങ്ങാട്, ഇട്ടമ്മൽ സ്വദേശി മൻസൂർ (24), നെടുങ്കണ്ടയിൽ വച്ചുള്ള വാഹന പരിശോധനയ്ക്കിടെ നീലേശ്വരം പോലീസിന്റെ പിടിയിലായി. കാസറഗോഡ് ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന ഐ പി എസിന്റെ   നടന്നുവരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. കാഞ്ഞങ്ങാട് - നീലേശ്വരം ഭാഗങ്ങളിൽ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തുന്ന ആളാണ് മൻസൂർ. 

കാഞ്ഞങ്ങാട് DYSP പി.ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ നീലേശ്വരം ഇൻസ്‌പെക്ടർ കെ.പ്രേംസദന്റെ നേതൃത്വത്തിൽ, എസ് ഐ  വിശാഖ്, എസ് സി പി ഓ  മാരായ ഗിരീഷ്, അനന്ദകൃഷ്ണൻ, സി പി ഓ  മാരായ പ്രഭേഷ്, സുരേന്ദ്രൻ, ജയേഷ് എന്നിവരടങ്ങിയ ടീമാണ് പിടികൂടിയത്.


No comments