Breaking News

വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏച്ചിപൊയിൽ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു അടിയന്തിര പ്രതിരോധ നടപടികൾക്ക് ജില്ലാ കളക്ടർ ഉത്തരവിട്ടു


ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏച്ചി പൊയിലിലെ പന്നിഫാമിൽ പന്നികളിൽ ആഫ്രിക്കൻ സൈൻഫീവർ മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു അടിയന്തിര പ്രതിരോധ നടപടികൾക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ കെ. ഇമ്പ ശേഖർ ഉത്തരവിട്ടു. ആഫ്രിക്കൻ സ്വെൻ ഫീവർ  പന്നികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ലാത്തതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് കളക്ടർ അറിയിച്ചു.


വെള്ളരിക്കുണ്ട് താലൂക്ക് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ ഏച്ചിപ്പോയിൽ മഹേഷ് എ എസ് എന്ന കർഷകന്റെ പന്നി ഫാമിൽ പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ വൈറസ് രോഗമായ ആഫ്രിക്കൻ സൈൻഫീവർ സ്ഥിരീകരിച്ചതായി ജില്ലാ മൃഗ സംരക്ഷണ ഓഫീസർ  റിപ്പോർട്ട് ചെയ്തതു പ്രകാരമാണ് ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ രോഗ വ്യാപനം തടയുന്നതിനുള്ള അടിയന്തിര പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക്  നിർദ്ദേശങ്ങൾ നൽകിക്കൊണ്ടും രോഗ പ്രഭവ കേന്ദ്രത്തിന് 10 കി.മീ. ചുറ്റളവിലുള്ള പ്രദേശത്ത് പന്നികളുടെ കശാപ്പ്, ഇറച്ചി വിൽപ്പന എന്നിവ 3 മാസത്തേക്ക് നിരോധിച്ചുകൊണ്ടും ജില്ലാ കളക്ടർ ഉത്തരവായി. 


രോഗത്തിന്റെ പ്രഭവകേന്ദ്രത്തിനു ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ അടിയന്തിരമായി കൊന്നൊടുക്കി മാനദണ്ഡങ്ങൾ പ്രകാരം മറവ് ചെയ്യുന്നതിനും, പ്രഭവ കേന്ദ്രത്തിന് പുറത്ത് 10 കി.മീ ചുറ്റളവിൽ രോഗ നിരീക്ഷണം ഏർപ്പെടുത്തുന്നതിനുമുള്ള നടപടി കാസറഗോഡ് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ സ്വീകരിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി. കർഷകന് നിയമാനുസൃതം ലഭ്യമാകേണ്ട നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികളുംസ്വീകരിക്കേണ്ടതാണ്.


പോലീസ് വകുപ്പ്

രോഗ പ്രഭവ കേന്ദ്രത്തിന് 10 കി. മീ ചുറ്റളവിലുള്ള പ്രദേശത്ത് നിന്ന് പുറത്തേക്കോ അകത്തേക്കോ പന്നികൾ, പന്നി മാംസം, പന്നി മാംസ ഉൽപന്നങ്ങൾ, പന്നികളുടെ കാഷ്ഠം എന്നിവയുടെ ഗതാഗതം ഉണ്ടാകുന്നില്ല എന്ന് വാഹന പരിശോധനയിലൂടെ ഉറപ്പുവരുത്തേണ്ടതാണ്. അഗ്നിരക്ഷാ വകുപ്പ്

രോഗപ്രഭവ കേന്ദ്രത്തിലുള്ള പന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടി പൂർത്തിയായാൽ ഉടൻ തന്നെ പരിസരം അണുവിമുക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.

വെസ്റ്റ് ഏളേരി ഗ്രാമപഞ്ചായത്ത്രോഗ പ്രഭവ കേന്ദ്രത്തിന് 10 കി. മീ ചുറ്റളവിലുള്ള പ്രദേശത്ത് പന്നികളുടെ കശാപ്പ്, ഇറച്ചി വില്പന എന്നിവ മൂന്ന് മാസത്തേക്ക് നിരോധിക്കേണ്ടതാണ്. രോഗ പ്രതിരോധത്തിനായി എത്തിച്ചേരുന്ന റാപിഡ് റെസ്പോൺസ് ടീം അംഗങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങളും ഉറപ്പു വരുത്തണം.

മൃഗ സംരക്ഷണ വകുപ്പുമായി ചേർന്ന് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഇൻസിഡന്റ് കമാണ്ടർ കൂടിയായ വെള്ളരിക്കുണ്ട് താലൂക്ക് തഹസിൽദാറെ ചുമതലപ്പെടുത്തി

No comments