Breaking News

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരള പ്രവർത്തനം വിലയിരുത്തി വൈസ് പ്രസിഡൻറ് പി സി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു

 


ഭീമനടി : വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍ നടന്ന മാലിന്യമുക്തം നവ കേരളം ഒന്നാം ഘട്ട  പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള ജനസഭ ഭീമനടി വ്യാപാര ഭവന്‍ ഹാളിൽ ചേർന്നു. 

ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി പോള്‍ കെ ജെ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്‍റ്  പി സി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍  മോളിക്കുട്ടി പോള്‍ ടി, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ അഖില സി വി, മെഡിക്കല്‍ ഓഫീസര്‍ അലോക് ബി രാജ്, മെമ്പര്‍മാരായ ടി വി രാജീവന്‍, ഇ ടി ജോസ്, പ്രമോദ് എന്‍ വി, ശാന്തികൃപ, റൈഹാനത്ത്, മുഹമ്മദ് ഷെരീഫ്, ലില്ലിക്കുട്ടി, ലിജിന എന്‍ വി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുരേന്ദ്രന്‍ ടി ടി, സി ഡി എസ് ചെയര്‍പേഴ്സണ്‍ സൗദാമിനി വിജയന്‍   ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ വത്സരാജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നളിനാക്ഷന്‍ എന്നിവർ സംസാരിച്ചു.

No comments