Breaking News

ഭീമനടി ത്രിവേണി സൂപ്പർ മാർക്കറ്റ് ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി ത്രിവേണി സൗഹൃദ സമിതി രൂപീകരിച്ചു


ഭീമനടി :  കൺസ്യുമർ ഫെഡിന്റെ ഭീമനടി ത്രിവേണി സൂപ്പർ മാർക്കറ്റ് ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി ത്രിവേണി സൗഹൃദ സമിതി രൂപീകരിച്ചു. കൺസ്യുമർ ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ വി കെ രാജൻ ഉദ്ഘാടനം ചെയ്തു. ഗുണഭോക്താക്കളുടെ അഭിപ്രായങ്ങളും പരിഗണിച്ച് വിപണി സജീവമാക്കാൻ സൗഹൃദ സമിതിയുടെ സഹകരണത്തോടെ നടപടി സ്വീകരിക്കെന്ന് ഡയറക്ടർ പറഞ്ഞു. ടി കെ സുകുമാരൻ അധ്യക്ഷനായി. പി വി തമ്പാൻ, പി കെ രമേശൻ, കെ വി വേണു ഗോപാലൻ, നാരായണ ശർമ, കെ പി രത്‌നാകരൻ എന്നിവർ സംസാരിച്ചു. ഒ വി പവിത്രൻ സ്വാഗതവും വിപിൻ ചന്ദ്രൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ, വൈസ് പ്രസിഡന്റ് പി സി ഇസ്മയിൽ, ടി കെ സുകുമാരൻ (രക്ഷാധികാരി), ടി വി രാജീവൻ (ചെയർമാൻ), സി വി അഖില, പി കെ രമേശൻ(വൈസ് ചെയർമാൻ), ഒ വി പവിത്രൻ (കൺവീനർ)

No comments