Breaking News

ചീർക്കയം സുബ്രഹ്മണ്യകോവിൽ മാതൃസമിതിക്ക് പുതിയ ഭാരവാഹികളായി കോവിൽ പ്രസിഡണ്ട് പട്ടേൻ തമ്പാൻനായർ യോഗം ഉദ്ഘാടനം ചെയ്തു


പുങ്ങംചാൽ: ചീർക്കയം ശ്രീ സുബ്രഹ്മണ്യകോവിൽ മാതൃസമിതി യോഗം നടന്നു. കോവിൽ പ്രസിഡണ്ട് പട്ടേൻ തമ്പാൻനായർ യോഗം ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിഡണ്ട് നളിനി രാഘവൻ അധ്യക്ഷയായി. വൈശാഖി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. കോവിൽ സെക്രട്ടറി ഷാജി, ടി.വി തമ്പാൻ, രത്നാകരൻ, രാഘവൻ കെ.പി തുടങ്ങിയവർ സംസാരിച്ചു.

കോവിൽ മാതൃസമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് രാധാമണി ജനാർദ്ദനൻ, സെക്രട്ടറി സരിത മധു, ട്രഷറർ സുമ സുരേഷ്. വൈസ് പ്രസിഡണ്ടുമാർ: അനിത റജി, പ്രഭാ രാധാകൃഷ്ണൻ. ജോ സെക്രട്ടറിമാർ: സുലേഖ കൃഷ്ണൻ, ലീല മുടന്തേൻപാറ

No comments