ബളാൽ കൊന്നനംകാട് മലമുകളിലെ ക്വാറിക്ക് സമീപത്തെ വെള്ളക്കെട്ട് ഭീഷണി: ജില്ലാ കളക്ടർ ഇടപെടണമെന്ന് കേരളാ കോൺഗ്രസ് (ബി) കാസർഗോഡ് ജില്ലാകമ്മിറ്റി
വെള്ളരിക്കുണ്ട്: ബളാൽ കൊന്നനംകാട് ക്വാറി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മണലും ക്വാറി പൊടിയും ചേർന്നുണ്ടായ വൻ ജലസംഭരണിയിൽ വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ താഴ് വാരത്ത് താമസിക്കുന്ന അൻപതോളം കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലനിൽക്കുന്നു. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന സ്ഥലം കൂടിയാണ് ബളാൽ പ്രദേശം . വിഷയത്തിൽ അടിയന്തിരമായി ജില്ലാ കളക്ടർ ഇടപെടണമെന്ന് കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഭയാനകമായ രീതിയിൽ ബളാൽ പഞ്ചായത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത് വലിയ തോതിൽ വെള്ളം കെട്ടിനിർത്തിയിരിക്കുന്നത് അത്യന്തം ഗുരുതരമായ അപകടത്തിന് വഴിവെക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി ടി നന്ദകുമാർ അദ്ധ്യക്ഷനായി.ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, രാജീവൻ പുതുക്കളം ജീഷ് വി, സന്തോഷ് മാവുങ്കാൽ, ഷാജി പൂങ്കാവനം, സിദ്ദീഖ് കൊടിയമ്മ അഗസ്ത്യൻ നടക്കൽ, പ്രസാദ് എ വി , ദീപക് ജി, വിനോദ് തോയമ്മൽ, പ്രജിത് കുശാൽ നഗർ, ഇ വേണുഗോപാലൻ നായർ എന്നിവർ സംസാരിച്ചു.
No comments