ജില്ലയിൽ ഏറ്റവും കൂടുതൽ മഴ വെള്ളരിക്കുണ്ടിൽ കനത്ത മഴയിൽ മാലോം പുഞ്ചയിൽ വീട്ടുമുറ്റത്ത് മണ്ണിടിഞ്ഞു
വെള്ളരിക്കുണ്ട്: മലയോരത്ത് ശക്തമായ മഴതുടരുന്ന വെള്ളരിക്കുണ്ട് താലൂക്കിലെ മാലോം പുഞ്ചയിൽ മണ്ണിടിഞ്ഞു
ബളാൽ പഞ്ചായത്തിലെ പുഞ്ച ചെത്തിപുഴതട്ടിലാണ് മണ്ണിടിഞ്ഞത് . ചെറുവീട്ടിൽ കാവേരിയുടെ വീടിന്റെമുറ്റത്ത് വ്യാഴാഴ്ച ഉച്ചയോടെ വലിയശബ്ദത്തോടെയാണ് മണ്ണിടിഞ്ഞത് ഈ സമയത്ത് കുട്ടികൾ ഉൾപ്പെടെ ഒൻപതു പേര് വീട്ടിൽ ഉണ്ടായിരുന്നു. ഓടി കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി വരികയാണ്. ഒരു കുടുംബത്തെ മാറ്റി പാർപ്പിച്ചു. പഞ്ചായത്ത് റവന്യു-പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിടുണ്ട്
Kasaragod - Rainfall received (in mm) – from 0830 AM 05.07.2023 to 0545 AM 06.07.2023
Bayar - 147
Kudlu - 112.5
Muliyar - 140.5
Madikkai - 134
Vellarikund - 184
Padannakad - 154
DDMA, Kasaragod
06.07.2023 0600 AM
No comments