Breaking News

സംസ്ഥാന വനിത വടംവലി മത്സരത്തിൽ അണ്ടർ 15 പെൺകുട്ടികളുടെ വിഭാഗത്തിൽ ദേശീയ തലത്തിലേക്ക് ബാനം ഗവ.ഹൈസ്‌കൂളിലെ താരങ്ങളായ അനാമിക ഹരീഷ്, പി.ശ്രാവണ എന്നിവരെ തിരഞ്ഞെടുത്തു


ബാനം: സംസ്ഥാന വടംവലി അസോസിയേഷൻ അങ്കമാലിയിൽ വെച്ച് നടത്തിയ സംസ്ഥാന വനിത വടംവലി മത്സരത്തിൽ അണ്ടർ 15 പെൺകുട്ടികളുടെ  വിഭാഗത്തിൽ ബാനം ഗവ.ഹൈസ്‌കൂളിലെ  താരങ്ങളായ അനാമിക ഹരീഷ്, പി.ശ്രാവണ എന്നിവർ ദേശീയ തലത്തിലേക്ക്. കഴിഞ്ഞ തവണ ദേശീയ ചാമ്പ്യന്മാരായ  ടീമിലും രണ്ടു പേരും ഇടം നേടിയിരുന്നു. ഉദുമ മാങ്ങാട്ടെ എ.ഹരീഷ് കുമാർ - സി.കെ അനുഷശ്രീ എന്നിവരുടെ മകളാണ് അനാമിക. ബാനം ബിരിത്തൂരിലെ പി.സുഭാഷ് - പി.വി രജനി എന്നിവരുടെ മകളാണ് ശ്രാവണ. തമിഴ്നാട്ടിൽ വച്ച് ജൂലൈ 20 മുതൽ 24 വരെ നടക്കുന്ന ദേശീയ മത്സരത്തിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് മത്സരിക്കും.പഠനത്തിലും പാഠ്യേതര  പ്രവർത്തനത്തിലും സജീവ സാന്നിധ്യമാണ് ഈ കൊച്ചു മിടുക്കികൾ.

No comments