Breaking News

കുന്നുംകൈ എ യു പി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി ഫാ. ജിതിൻ വയലുങ്ക ഉദ്ഘാടനം ചെയ്തു


ഭീമനടി: കുന്നുംകൈ എ യു പി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ഫാ. ജിതിൻ വയലുങ്കൽ നിർവ്വഹിച്ചു. ഗായകൻ, ഗാനരചയിതാവ്,സംഗീതസംവിധാകൻ എന്നി നിലകളിലെല്ലാം വൃക്തിമുദ്ര  പതിപ്പിച്ച അദ്ദേഹം നാടൻപ്പാട്ടുകളും സിനിമപ്പാട്ടുകളും  പാടി ഉദ്ഘാടന പരിപാടി ആഘോഷമാക്കി. കോമഡി ഉത്സത്തിൽ അദ്ദേഹം കാണികളെ കൈയ്യിലെടുത്ത  "ദേവുഡാ ദേവുഡാ " എന്ന തമിഴ് ഗാനത്തിനൊപ്പം ചുവടുവെച്ചപ്പോൾ കുട്ടികളും  എഴുനേറ്റ് കൈയ്യടിച്ചു പ്രോൽസാഹിപ്പിച്ച് ഒപ്പം ചേർന്നു. കലയും സാഹിത്യവും മനുഷ്യമനസ്സുകളെ  എങ്ങനെയെല്ലാം സ്വാധീനിക്കുന്നു , സന്തോഷിപ്പിക്കുന്നുയെന്നതിൻ്റെ  മികച്ച ഉദാഹരണമായിരുന്നു ഉദ്ഘാടന പരിപാടി.

പ്രധാനാധ്യാപകൻ വർഗ്ഗീസ്.സി.എം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജിൻസി മാത്യു, രമ്യ രാഘവൻ എന്നിവർ പ്രസംഗിച്ചു. വിദ്യാരംഗം കൺവീനർ സുകന്യ .കെ, സനൽ ജെയിംസ്, പി.ശോഭന തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.

No comments