Breaking News

അധികൃതർ കയ്യൊഴിഞ്ഞു; പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കിയെടുത്ത് ബ്രദേർസ് കുറുഞ്ചേരി പ്രവർത്തകർ


ഭീമനടി: കെ എസ് ഇ ബി യുടെയും പഞ്ചായത്തിന്റെയും അനാസ്ഥ കാരണം ഭീമനടി കുറുഞ്ചേരി വായനശാല പരിസരത്ത് പൊട്ടി പൊളിഞ്ഞ റോഡ്  ബ്രദേഴ്സ് കുറുഞ്ചേരിയുടെ നേതൃത്വത്തിൽ  ഗതാഗത യോഗ്യമാക്കി. മുൻപ് ഗതാഗതയോഗ്യമായിരുന്ന റോഡിൽ കെഎസ്ഇബിയുടെ കേബിൾ ഇടുന്നതിന്റെ ഭാഗമായി റോഡിന് കുറുകെ കുഴിക്കുകയായിരുന്നു എന്നാൽ പണി തീർന്നതിന് ശേഷം കൃത്യമായി റോഡ് ഗതാഗത   യോഗ്യമാക്കുന്നതിൽ കെ എസ് ഇ ബി വീഴ്ച വരുത്തുകയും കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടും പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്നും ഉത്തരവാദിത്തപരമായ ഇടപെടൽ ഇല്ലാത്തതിനാലുമാണ് റോഡ് ഗതാഗത യോഗ്യമല്ലാതാകാൻ കാരണം.

No comments