Breaking News

അടി, തിരിച്ചടി; തമ്മിലടിച്ച് സര്‍ക്കാര്‍-സ്വകാര്യ ബസ് ജീവനക്കാര്‍, കേസെടുത്തപ്പോള്‍ കോംപ്രമൈസ്




മാനന്തവാടി: ബസ് സ്റ്റാന്‍ഡിലെ ട്രാക്കില്‍ ബസ് കയറ്റിയിടുന്നത് സംബന്ധിച്ച വാക്കു തര്‍ക്കം കലാശിച്ചത് കൂട്ടത്തല്ലില്‍. കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലാണ് കൂട്ടത്തല്ല് നടന്നത്. കെഎസ്ആര്‍ടിസി മാനന്തവാടി ഡിപ്പോയിലെ ജീവനക്കാരും മാനന്തവാടിയിലെ സ്വകാര്യ ബസ് ജീവനക്കാരുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഓഫീസര്‍ നോക്കിനില്‍ക്കേ തമ്മില്‍ത്തല്ലിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് 1.20 ഓടെയായിരുന്നു സംഭവം. കൂട്ടയടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. കല്‍പറ്റ മാനന്തവാടി റൂട്ടിലോടുന്ന ആദിത്യ ബസും, മാനന്തവാടി- വാളാട് റൂട്ടിലേക്ക് സര്‍വീസ് നടത്താനെത്തിയ കെഎസ്ആര്‍ടിസി ബസും സ്റ്റാന്‍ഡില്‍ ഒഴിവുള്ള ഏക ട്രാക്കില്‍ വണ്ടി നിര്‍ത്തിയിടാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇരു ബസ്സുകളും പരസ്പരം ഉരസുകയും തുടര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സി ബസിന് സമീപമെത്തി ജീവനക്കാരോട് തര്‍ക്കിക്കുകയുമായിരുന്നു.

No comments