ചീമേനി പോത്താം കണ്ടം മാലിന്യ സംസ്കരണ പ്ലാന്റ്; ചാനടുക്കം ടൗണിൽ സമര പ്രഖ്യാപനസംഗമം നടത്തി മാനവ സംസ്‌കൃതി സംസ്ഥാന ചെയർമാൻ അനിൽ അക്കരെ ഉദ്ഘാടനം ചെയ്തു
പെരുമ്പട്ട: ചീമേനി പോത്താം കണ്ടം അരിയിട്ട പാറയിൽ മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിക്കുവാൻ സർക്കാർ കൈക്കൊണ്ട തീരുമാനത്തിൽ നിന്നും പിന്മാറണം എന്ന് ആവശ്യപെട്ട് കൊണ്ട് മാലിന്യ പ്ലാന്റ് വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ചാനടുക്കം ടൗണിൽ സമര പ്രഖ്യാപന സംഗമം നടത്തി.
പ്രകൃതി രമണീയവും ചരിത്ര പ്രധാന്യവുമുള്ള ഈ പ്രദേശത്ത് മാലിന്യ പ്ലാന്റ് വന്നാൽ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പകർച്ചവ്യാധികളും മാറാ രോഗങ്ങളും പിടിപ്പെടുക മാത്രമല്ല ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി എഫ്. സമീപ പഞ്ചായത്തുകളിലേക്കും ശുദ്ധജലം എത്തിക്കുവാൻ ആശ്രയിക്കുന്ന കാക്കടവ് തേജസ്വിനി പുഴ, തോടുകൾ ,കുടിവെള്ള സ്രോതസ്സുകൾ എല്ലാം മലിനമാവുകയും മനുഷ്യർക്ക് എന്ന പോലെ മറ്റു ജീവ ജാലകങ്ങളുടെ നിലനിൽപിന് പോലും ഭീഷണിയാകും.
ഉറവിട സംസ്കരണം എന്ന നിലവിലുള്ള തീരുമാനത്തിൽ നിന്നും വഴി മാറി ജനദ്രോഹ പരമായ തീരുമാനത്തിൽ നിന്നും പിന്തിരിയും വരെ സമരം തുടരുമെന്ന് പ്രതിഷേധ സമരത്തിൽ ഒത്തുകൂടിയ നൂറുകണക്കിന് പ്രാദേശ വാസികൾ തീരുമാനം കൈകൊണ്ടു.
കരിമ്പിൽ കൃഷ്ണൻ അധ്യക്ഷനായി, അനിൽ അക്കരെ (മാനവ സംസ്‌കൃതി സംസ്ഥാന ചെയർമാൻ.)ഉദ്ഘാടനം ചെയ്തു. എ ജി സി ബഷീർ, മുഖ്യ പ്രഭാഷണം നടത്തി. എം.പി.ജോസഫ്.ഐ.എ.എസ്, കുളങ്ങര രാഘവൻ, അസൈനാർ മൗലവി,ലുഖ്മാൻ അസ്അദി, ടി.പി ധനേഷ്,കരിമ്പിൽ സുമേഷ്,കെ.ശ്രീധരൻ മാസ്റ്റർ, നന്ദി എ.ജയരാമൻ. റൈഹാന ടീച്ചർ,വി.പി.നൂറുദ്ധീൻ മൗലവി, മുഹമ്മദ് കൂളിയാട്, നൗഷാദ് ഇളംമ്പാടി, പി.കെ.അബ്ദുൽ ഖാദർ. സംസാരിച്ചു. എ.ജയരാമൻ നന്ദി പറഞ്ഞു.,
No comments