Breaking News

കടുമേനി സ്വദേശിയെ കർണ്ണാടക അതിർത്തിയിൽ പാണത്തൂർ പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായി


പാണത്തൂർ: ചിറ്റാരിക്കാൽ കടുമേനി സ്വദേശിയായ നാരായണൻ (47)നെ യാണ് കർണ്ണാടക അതിർത്തിയിൽ ഒഴുക്കിൽ പെട്ട് കാണാതായത് .

കർണാടക കേരള അതിർത്തിയായ അലട്ടി പഞ്ചായത്തിൽ ഒരു റബ്ബർ തോട്ടത്തിലെ ടാപ്പിംഗ് തോഴിലാളിയായിരുന്നു നാരായണൻ.അവിടെ പണിക്ക് പോയി തിരിച്ച് വരുമ്പോൾ കർണ്ണാടക അതിർത്തിയായ പാണത്തൂരിനടുത്ത് മരപാലത്തിന്റ മുകളിൽ നിന്നും പുഴയിലേക്ക് വീഴുകയായിരുന്നു.സുല്യ എസ് ഡി ആർ എഫ്, അഗ്നിശമന സേന, മുങ്ങൽ വിദഗ്‌ദ്ധർ പോലീസ് വകുപ്പ് എന്നിവർ തിരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.

No comments