പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് കഠിനതടവ്
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ ഒന്നരവർഷം തടവിന് ശിക്ഷിച്ചു.
കിനാവൂർ-കിളിയളം തൊട്ടിയിലെ കരിന്തളന്റെ മകനും പെരിയ അരങ്ങേനടുക്കം കോളനിയിൽ താമസക്കാരനുമായ എം.രാജുവിനെ(43)യാണ്
ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് ഇ.സുരേഷ്കുമാർ ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷ നിയമം 354(എ)(1)(ഐ) പ്രകാരം 6 മാസം കഠിന തടവും, പോക്സോ ആക്ട് 18 ആർ ഡബ്യു 7പ്രകാരം 1 വർഷം സാധാരണ തടവുമാണ് ശിക്ഷിച്ചത്. ശിഒരുമിച്ച് അനുഭവിച്ചാൽ മതി.
2022 ൽ ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആദ്യം അന്വേഷണം നടത്തിയത് അന്നത്തെ സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന ഇ.രാമചന്ദ്രനായിരുന്നു. തുടർന്ന് എസ്ഐയായ അശോകൻ കോട്ടപ്പുറമാണ് തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ഗംഗാധരൻ ഹാജരായി.
No comments