Breaking News

ഉമ്മൻചാണ്ടിയുടെ നിര്യാണം ; കല്ലഞ്ചിറയിലും വള്ളികടവും അനുസ്മരണയോഗങ്ങൾ നടത്തി


വെള്ളരിക്കുണ്ട് : ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മലയോരത്തിന്റെ വിവിധയിടങ്ങളിൽ അനുസ്മരണയോഗങ്ങൾ നടത്തി .

കല്ലഞ്ചിറ ടൗൺ കോൺഗ്രസ്‌ കമ്മിറ്റി ഉമ്മൻ‌ചാണ്ടി അനുസ്മരണം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ സണ്ണി കല്ലുവയലിൽ അദ്ധ്യേക്ഷ വഹിച്ചു.കെപിസിസി മൈനോറിറ്റി ഡിപ്പാർട്മെന്റ് സംസ്ഥാന സെക്രടറി ഡാർലിൻ ജോർജ് കടവൻ ഉത്ഘാടനം ചെയ്തു. നേതാക്കളായ വി എം  ശിഹാബ്. ബളാൽ ഗ്രാമ പഞ്ചയേത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ കാദർ , പ്രിൻസ് പ്ലാക്കാൻ , വി എം ബഷിർ , ഹനീഫ, കുഞ്ഞുമോൻ ,വിൽ‌സൺ മാഷ്  , ഷൈനി , നാസർ , മൊയ്‌തു , അനിത , മുജീബ് ,ശ്യാമള എന്നിവർ സംസാരിച്ചു


കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ വള്ളിക്കടവിൽ സംഘടിപ്പിച്ച അനുശോചന യോഗം കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി അംഗം എവുജിൻ ടി കെ ഉത്ഘാടനം ചെയ്തു. കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ അധ്യക്ഷത വഹിച്ചു.ഡി സി സി അംഗം എൻ.ഡി വിൻസെന്റ്,മാത്യു വെട്ടിക്കലൊലിക്കൽ, വിഷ്ണു ചുള്ളി, ജോമോൻ പി വി, സ്‌കറിയ കാഞ്ഞമല,സിറിൽ സെബാസ്റ്റ്യൻ, തങ്കച്ചൻ തുളുമ്പൻ മാക്കൽ, ബേബി പുളിന്തറ,തങ്കച്ചൻ തെങ്ങും തോട്ടം,വിനീത് ചക്കാലക്കൽ, ചാക്കോ,സുബിത് ചെമ്പകശെരിൽ, അജു തകിടിയെൽ, ബേബി നെല്ലോല പൊയ്കയിൽ,ജോർജ് പ്രകാശ്,ഷിബിൻ, ഫ്രാൻസിസ് കുഴുപ്പള്ളിൽ, ജോസഫ് പന്തലാടി, ബിജേഷ്,റോജിൻ, ജെയ്സൺ അനുശോചനം അറിയിച്ച് സംസാരിച്ചു. പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ സ്വാഗതവും വിൻസെന്റ് കുന്നോല നന്ദിയും പറഞ്ഞു.


No comments