Breaking News

കാഞ്ഞങ്ങാട് നടന്നത് മതേതരത്വത്തോടുള്ള വെല്ലുവിളി: കേരള കോൺഗ്രസ് ബി


കാഞ്ഞങ്ങാട് നടന്ന മണിപ്പൂർ ഐകദാർഡ്യ റാലിയിൽ യുത്ത് ലീഗ് പ്രവർത്തകരുടെ ഭാരതത്തിന്റെ മഹത്തായ സംസ്കാരത്തെ മറന്നു കൊണ്ടുള്ള വിവാദമായ മുദ്രാവാക്യം വിളി പൊതു സമൂഹത്തെ വെല്ലുവിളിക്കുന്നതാണെന്ന് കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ കമ്മിറ്റി.

 കാസർഗോഡ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഭൂരിപക്ഷ വർഗ്ഗീയതയെ ചെറുക്കാൻ ന്യൂനപക്ഷ വർഗ്ഗീയതയല്ല ആയുധം. മണിപ്പൂർ പോലുള്ള വിഷയത്തിൽ കേരളം  ഒറ്റക്കെട്ടായി പോരാടുമ്പോൾ എതിർക്കപ്പെടേണ്ടവരുടെ ആയുധമായി ഇത്തരക്കാർ മാറരുതായിരുന്നെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി ടി നന്ദകുമാർ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, രാജീവൻ പുതുക്കളം ജീഷ് വി, സന്തോഷ് മാവുങ്കാൽ, ഷാജി പൂങ്കാവനം, സിദ്ദീഖ് കൊടിയമ്മ അഗസ്ത്യൻ നടക്കൽ, പ്രസാദ് എ വി , ദീപക് ജി, വിനോദ് തോയമ്മൽ, പ്രജിത് കുശാൽ നഗർ, എന്നിവർ സംസാരിച്ചു.

No comments