Breaking News

കെ സി ഇ എഫ് വെള്ളരിക്കുണ്ട് താലൂക്ക് സമ്മേളനം വെള്ളരിക്കുണ്ട് ക്ഷീരോല്പാദക സംഘം ഓഡിറ്റോറിയത്തിൽ നടന്നു


വെള്ളരിക്കുണ്ട് :  കെ സി ഇ എഫ്  വെള്ളരിക്കുണ്ട് താലൂക്ക് സമ്മേളനം ശനിയാഴ്ച വെള്ളരിക്കുണ്ട് ക്ഷീരോല്പാദക സംഘം ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.. സംസ്ഥാന പ്രസിഡന്റ്‌ വിനയകുമാർ ഉത്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം ജോസ് തോമസ് അധ്യക്ഷനായി.സർവീസ്സിൽ നിന്ന് വിരമിച്ച ജീവനക്കാരെയും,SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച KCEF അംഗങ്ങളുടെ മക്കളെയും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് മൊമെന്റോ നൽകി ആദരിച്ചു..താലൂക്ക് സെക്രട്ടറി രതീഷ് കൊന്നക്കാട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ സുജിത്ത് പുതുകൈ, സംസ്ഥാന കമ്മറ്റി അംഗം ജോസ് തോമസ്, ജില്ലാ കമ്മറ്റി അംഗം ഗോവിന്ദൻ, വനിതാ ഫോറം ജില്ലാ കമ്മറ്റി അംഗം അനുരാധാ KP എന്നിവർ സംസാരിച്ചു. ഷോണി ചിറ്റാരിക്കാൽ നന്ദി രേഖപ്പെടുത്തി.

No comments