Breaking News

കൊട്ടിയൂരിൽ അങ്കണവാടിയിൽ രാജവെമ്പാല ; 'മഴ' മൂലം ഒഴിവായത് വൻദുരന്തം


കൊട്ടിയൂര്‍: കണ്ണൂർ കൊട്ടിയൂരിൽ അങ്കണവാടിയിൽ രാജവെമ്പാല. ഒറ്റപ്ലാവ് ഈസ്റ്റിലെ അങ്കണവാടിയിലാണ് ഇന്നലെ വൈകീട്ട് രാജവെമ്പാലയെ കണ്ടത്. മഴ കാരണം കുട്ടികളെ നേരത്തെ വിട്ടിരുന്നു. ഹെൽപ്പർ അടുക്കള വൃത്തിയാക്കുമ്പോൾ പാൽപ്പാത്രത്തിനടുത്ത് അനക്കം കണ്ട് നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. വനം വകുപ്പ് എത്തി പാമ്പിനെ പിടികൂടി. കുട്ടികള്‍ ഇല്ലാതിരുന്നാല്‍ വലിയ അപകട സാഹചര്യമാണ് ഒഴിവായത്.

No comments