Breaking News

മൊഗ്രാലിൽ സഹോദരങ്ങൾ പള്ളി കുളത്തിൽ മുങ്ങി മരിച്ചു മഞ്ചേശ്വരം സ്വദേശികളായ ഖാദർ-നസീമ ദമ്പതികളുടെ മക്കളായ നവാൽ റഹ്‌മാൻ (21), നാസിൽ (17) എന്നിവരാണ് മരിച്ചത്

  

മൊഗ്രാല്‍ : മൊഗ്രാല്‍ ജുമാമസ്ജിദ് കുളത്തില്‍ കുളിക്കുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. മഞ്ചേശ്വരം സ്വദേശികളായ ഖാദര്‍-നസീമ ദമ്പതികളുടെ മക്കളായ നവാല്‍ റഹ്‌മാന്‍ (21), നാസില്‍ (17) എന്നിവരാണ് മരിച്ചത്.
ബലി പെരുന്നാളോടനുമ്പന്ധിച്ച് മൊഗ്രാലിലെ ബന്ധു വീട്ടിലെത്തിയതായിരുന്നു ഇരുവരും. ഒരാള്‍ മുങ്ങുന്നതിനിടെ മറ്റൊരാള്‍ രക്ഷിക്കാന്‍ പോയതാകാനാണ് സാധ്യതയെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നുച്ചയോടെയാണ് സംഭവം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക്മാറ്റി.

No comments