എ.ഐ ക്യാമറ പിഴയിട്ടു; ആളുമാറി ചലാൻ അയച്ച് മോട്ടോർ വാഹന വകുപ്പ് തെറ്റായ ചലാൻ ലഭിച്ചത് മാലോം വള്ളിക്കടവ് സ്വദേശിക്ക്
മാലോം: മുൻ സീറ്റിലെ യാത്രികൻ സീറ്റ് ബെൽറ്റ് ഇടാത്തതിൻ്റെ പേരിൽ കാസർകോട് ചെർക്കളയിലെ എ ഐ ക്യാമറയിൽ പതിഞ്ഞ KL 14 W 5022 നമ്പർ കാറിൻ്റെ ഉടമസ്ഥന് ഫൈൻ അടക്കേണ്ട ചലാൻ ലഭിച്ചത് മാലോം വള്ളിക്കടവ് സ്വദേശി വിനോദ് കുമാറിന്. എന്നാൽ വിനോദ് കുമാറിൻ്റെ വാഹനത്തിൻ്റെ നമ്പർ KL I4 H 5022 ആണ്. മാത്രമല്ല താൻ ചെർക്കള ഭാഗത്തേക്ക് വാഹനവുമായി പോയിട്ട് മാസങ്ങളായെന്ന് വിനോദ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വസ്തുത അറിയാൻ വെള്ളരിക്കുണ്ട് സബ്ബ് ആർ ടി ഓഫീസിൽ പോയപ്പോൾ അതിനെക്കുറിച്ച് വ്യക്തമായി അറിയില്ലെന്ന മറുപടിയാണ് വിനോദിന് ലഭിച്ചത്, അവിടെ നിന്നും ലഭിച്ച നമ്പരിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച് ഓഫ് ആണെന്നും വിനോദ് മലയോരംഫ്ലാഷിനോട് പറഞ്ഞു. ചെയ്യാത്ത നിയമലംഘനത്തിന് പിഴ അടക്കാൻ ആവശ്യപ്പെടുന്ന മോട്ടോർ വാഹന വകുപ്പിൻ്റെ നിരുത്തരവാദിത്തപരമായ നടപടി ബന്ധപ്പെട്ട അധികാരികൾ പുനപരിശോധിക്കണമെന്ന് വിനോദ് ആവശ്യപ്പെടുന്നു.
റിപ്പോർട്ട്: ചന്ദ്രു വെള്ളരിക്കുണ്ട്
No comments