രാഷ്ട്രപതി ഭവനിൽ ഗോത്രനൃത്തം അവതരിപ്പിച്ച തായന്നൂർ വേങ്ങച്ചേരി സ്വദേശികൾക്ക് നാടിൻ്റെ അനുമോദനം
തായന്നൂർ : ആസാദി കാ അമൃത് മഹോത്സത്തിന്റെ ഭാഗമായി രാഷ്ട്രപതി ഭവനിൽ നാഷണൽ ഫോക് ഡാൻസ് ഫെസ്റ്റിവലിൽ ഗോത്രനൃത്തം അവതരിപ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പം രണ്ടുമണിക്കൂർ ചിലവഴിക്കാൻ അവസരം ലഭിച്ച കേരള ടീമിലെ പ്രതിനിധികളായ മിഥുൻ വേങ്ങച്ചേരി, വി.രാഹുൽ , ശരണ്യ എന്നിവരെ വേങ്ങച്ചേരി ഊരിൽ വച്ച് അനുമോദിച്ചു. ഇന്ത്യയിലെ 6 സംസ്ഥാനത്തെ കലാകാരന്മാരാണ് പരിപാടിയിൽ പങ്കെടുത്തത്.
കോടോം-ബേളൂർ പഞ്ചായത്തിൽ ട്രൈബൽ ഡവലപ്മെന്റ് ഫണ്ടിൽ ഉൾപ്പെടുത്തി നബാർഡ് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഊരിലെ വില്ലേജ് പ്ലാനിംഗ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
ഊരുമൂപ്പൻ വി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച പരിപാടി വാർഡ് ഊരുമൂപ്പൻ കെ. പത്മനാഭൻ ഉത്ഘാടനം ചെയ്തു. പി.റ്റി.ഡി സി പ്രസിഡണ്ട് രമേശൻ മലയാറ്റുകര, സി.ആർ.ഡി പ്രോഗ്രാം അസിസ്റ്റന്റ് എസ് ഇന്ദു തുടങ്ങിയവർ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ഉപഹാരം നൽകി ആദരിച്ചു. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിത്തോട്ടങ്ങൾ ഒരുക്കുന്ന കർഷകർക്ക് "നടീലും പരിചരണവും " എന്ന വിഷയത്തിൽ എൻ ആർ പി വിമല വി.പി ക്ലാസ്സെടുത്തു.
വി. മഞ്ജു, ഗണേശൻ വേങ്ങച്ചേരി തുടങ്ങിയവർ സംസാരിച്ചു. വി.രാധിക സ്വാഗതവും, വി.ബാബു നന്ദിയും പറഞ്ഞു.
No comments