ഒടയഞ്ചാൽ അട്ടേങ്ങാനം സ്വദേശിയായ യുവാവ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ
ഒടയംചാൽ: യുവാവ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. കാഞ്ഞങ്ങാട്ടെ ചുമട്ടുതാഴിലാളിയായിരുന്ന പരേതനായ ആവിക്കരയിലെ പവിത്രന്റെയും അട്ടേങ്ങാനത്തെ രാഗിണിയുടെയും മകൻ അഖിൽ (23) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അഖിൽ രണ്ട് ദിവസം മുമ്പാണ് നാട്ടിൽ എത്തിയത്. അട്ടേങ്ങാനത്തെ വീട്ടിൽ ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്ന അഖിലിനെ ഇന്ന് രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഏകസഹോദരി അഞ്ജു.
No comments